LATEST

6/recent/ticker-posts

Header Ads Widget

ടീം കുറ്റിപ്പുറത്തിന് സിപിഐയുടെ സ്നേഹാദരവ്.

സിപിഐ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കുറ്റിപ്പുറത്തെ സാമൂഹിക പ്രസക്തിയുള്ള സംഘടന എന്ന നിലയിൽ സിപിഐ കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി ടീം കുറ്റിപ്പുറത്തിന് ആദരവ് നൽകി. കുറ്റിപ്പുറം ടൗൺ പ്രദേശത്ത് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഇടപെടലുകൾ നടത്തുന്ന സംഘടന എന്ന നിലയിലും കുറ്റിപ്പുറത്ത് സാമൂഹിക പ്രസക്തി യുള്ള സംഘടന എന്ന നിലയിലും ടീം കുറ്റിപ്പുറത്തിന് സിപിഐയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മെമെന്റോ നൽകി ആദരിക്കുകയായിരുന്നു.
 അഷ്റഫ് അലി കാളിയത്തിൽ നിന്നും ടീം കുറ്റിപ്പുറം പ്രസിഡന്റ് മുഹമ്മദലി പാറമ്മൽ  ജനറൽ സെക്രട്ടറി ബഷീർ പൂക്കോട്ട് എന്നിവർ ചേർന്ന് മെമെന്റോ ഏറ്റുവാങ്ങി. സിപിഐ ജില്ലാ സെക്രട്ടറി കൃഷ്ണദാസൻ മാസ്റ്റർ, അരവിന്ദാക്ഷൻ മാസ്റ്റർ, അലി കൈപ്പള്ളി, അഡ്വക്കേറ്റ് ബിന്ദു, മോഹൻദാസ് എന്നിവരുൾപ്പെടെ നിരവധി പേരുടെ  സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ ഇത്തരത്തിലുള്ള അംഗീകാരങ്ങൾ നേടുന്നത് സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കുമെന്നു മാത്രമല്ല അധിക ഉത്തരവാദിത്വം ഞങ്ങൾ സന്തോഷപൂർവ്വം സ്വീകരിക്കുകയും ആണെന്നും അംഗീകാരങ്ങൾ പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ടീം കുറ്റിപ്പുറം മെമ്പേഴ്സിന് കൂടെ അർഹതപ്പെട്ടതാണെന്നുംമെമെന്റോ വാങ്ങിക്കൊണ്ട് ചടങ്ങിൽ  ടീം പ്രസിഡന്റ് മുഹമ്മദലി പാറമ്മൽ പ്രസംഗിച്ചു.

Post a Comment

0 Comments