LATEST

6/recent/ticker-posts

Header Ads Widget

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി അകം മൈൻഡ് കെയറും ഇൻഫിനിറ്റി സാംസ്‌കാരിക കൂട്ടായ്മയും സംയുക്തമായി നടത്തുന്ന മെഗാ മെന്റൽ ഹെൽത്ത്‌ അവയെർനെസ്സ് ക്യാമ്പിന്റെ ഭാഗമായി വളാഞ്ചേരി ഡോക്ടേഴ്സ് ക്ലബ്ബിൽ മെന്റൽ ഹെൽത്ത്‌ വെച്ച് അവയർനെസ്സ് ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പ് ഐ എം എ വളാഞ്ചേരി പ്രസിഡന്റ് ഡോ. എൻ മുഹമ്മദലി ഉൽഘാടനം ചെയ്തു.

അകം മൈൻഡ് കെയർ ഫൗണ്ടർ മുബാരിസ് കുമ്പിടി ആധ്യാക്ഷനായിരുന്നു. ഇൻഫിനിറ്റി രക്ഷധികാരിയും നഗരസഭാ കൗൺസിലറുമായ സാജിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വളഞ്ചേരി പ്രസ്സ് ക്ലബ്‌ സെക്രട്ടറി ഹസ്ന യഹ്‌യ സഫ കോളേജ് സൈക്കോളജി ഡിപ്പാർട്മെന്റ് ഹെഡ് അലി. പി, ഷഹസാദ് അകം, ഹുസൈൻ ടി. പി, റാഷിദ്‌ അകം തുടങ്ങിയവർ സംസാരിച്ചു സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു തുടർന്ന് ഷാജി ഊരാളിയുടെ ഇംഗ്ലീഷ് നാടകകൃത്ത് 'ഡങ്കൻ മാക്‌മില്ലൻ്റെ' 'എവരി ബ്രില്യന്റ് തിങ് എന്ന നാടകത്തിൻ്റെ മലയാള ആശയാവിഷ്‌കാരം. 'മിന്നുന്നതെല്ലാം'എന്ന ജനകീയ നാടകവും അരങ്ങേറി.  ക്യാമ്പിന്റ ഭാഗമായി സ്കൂളുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടന്നു വരുന്നുണ്ട്

Post a Comment

0 Comments