LATEST

6/recent/ticker-posts

Header Ads Widget

അത്തിപ്പറ്റ ഉസ്താദ് ഏഴാം ഉറൂസ് മുബാറകിനു നാളെ തുടക്കം അന്നദാനം 6 നു 11 മണിക്ക് നടക്കും.

വളാഞ്ചേരി : പ്രമുഖ സൂഫി വര്യനും അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് സ്ഥാപകനുമായ ശൈഖുനാ അത്തിപ്പറ്റ മുഹ്‌യിദ്ധീൻ കുട്ടി മുസ്‌ലിയാരുടെ ഏഴാം ഉറൂസ് മുബാറക് ഒക്ടോബർ ഒന്ന് മുതൽ ആറ് വരെ അത്തിപ്പറ്റയിൽ വെച്ച് നടക്കും. 
നാളെ വൈകീട്ട് 4 മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തുന്നതോടെ ഏഴാം ഉറൂസ് മുബാറകിനു തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനവും സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ഫത്ഹുൽ ഫത്താഹ് പ്രസിഡന്റ് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പാണക്കാട് അനുഗ്രഹ ഭാഷണം നടത്തും.
കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, നജീബ് കാന്തപുരം എം എൽ എ, മഞ്ഞളാം കുഴി അലി എം എൽ എ ,അരിപ്ര അബ്ദു റഹ്മാൻ ഫൈസി, സൈതലവി ദാരിമി വാണിയംകുളം, എം പി മുസ്തഫൽ ഫൈസി, സയ്യിദ് അബ്ദു റഷീദ് അലി ശിഹാബ് തങ്ങൾ ,സയ്യിദ് ശഹീർ അലി ശിഹാബ് തങ്ങൾ,സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ, മുനീർ ഹുദവി വിളയിൽ , സാലിം ഫൈസി കൊളത്തൂർ  വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ തുടങ്ങിയവർ പങ്കെടുക്കും.

വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.  എം ടി അബ്ദുല്ല മുസ്‌ലിയാർ അനുഗ്രഹ ഭാഷണം നടത്തും. ഹാഫിസ് അൻവർ മന്നാനി തൊടുപുഴ മത പ്രഭാഷണം നടത്തും.
ഫത്ഹുൽ ഫത്താഹ് കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് സ്റ്റുഡന്റസ് യൂണിയൻ പുറത്തിറക്കുന്ന 'അൽ ഫത്ഹ് 2025' സുവനീർ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിക്കും. സാബിത്ത് ചിറക്കൽ വെങ്ങാട് സുവനീർ ഏറ്റു വാങ്ങും. യു ഷാഫി ഹാജി ചെമ്മാട്, സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഹംസ ഫൈസി അൽ ഹൈത്തമി, ശിഹാബ് ഫൈസി കൂമണ്ണ, ഒ ടി മുസ്തഫ ഫൈസി, സലാഹുദ്ധീൻ ഫൈസി വെന്നിയൂർ തുടങ്ങിയവർ പങ്കെടുക്കും.
2 നു വ്യാഴം ഉച്ചക്ക് നടക്കുന്ന ജീലാനി അനുസ്മരണ സദസ്സിനു സയ്യിദ് ഫഖ്‌റുദീൻ ഹസനി തങ്ങൾ കണ്ണന്തളി നേതൃത്വം നൽകും. വൈകീട്ട് 4 മണിക്ക് മുഹ്‌യിദ്ധീൻ മാല ആലാപനം നടക്കും. രാത്രി 7 മണിക്ക് നടക്കുന്ന മത പ്രഭഷണ സദസ്സ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. നൗഷാദ് ബാഖവി ചിറയിൻകീഴ് മത പ്രഭാഷണത്തിന് നേതൃത്വം നൽകും.
3 നു വെള്ളി ഉച്ചക്ക് 1 മണിക്ക് റഹ്മത്ത് മൗലിദ് (അത്തിപ്പറ്റ ഉസ്താദ് മൗലിദ്) സദസ്സ് നടക്കും. വൈകീട്ട് 4 മണിക്ക് ബുർദ ആലാപന സദസിനു ഫത്ഹുൽ ഫത്താഹ് വിദ്യാർത്ഥികൾ നേതൃത്വം നൽകും. 
രാത്രി ഏഴു മണിക്ക് മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് നടക്കും. സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ മജ്‌ലിസുന്നൂർ ആത്മീയ സദസിനു നേതൃത്വം നൽകും. ഹസൻ സഖാഫി പൂകോട്ടൂർ നസീഹത് നൽകും. സയ്യിദ് കെ കെ എസ് തങ്ങൾ വെട്ടിച്ചിറ അധ്യക്ഷത വഹിക്കും. സയ്യിദ് ഒ എം എസ് തങ്ങൾ നിസാമി മേലാറ്റൂർ സമാപന പ്രാർത്ഥന നിർവഹിക്കും. സയ്യിദ് ബാപ്പു തങ്ങൾ കുന്നുംപുറം , കെ സി മുഹമ്മദ് ബാഖവി , മൂസ ഹാജി കാടാമ്പുഴ, കെ എൻ സി തങ്ങൾ താനാളൂർ, ഇമ്പിച്ചിക്കോയ തങ്ങൾ ലക്കിടി, ആലിപ്പു മുസ്‌ലിയാർ വളപുരം, ഇസ്ഹാഖ് ബാഖവി ചെമ്മാട് , സ്വാലിഹ് ഹുദവി തൂത എന്നിവർ പങ്കെടുക്കും.
4 നു ശനി ഉച്ചക്ക് ഒരു മണിക്ക് ശൈഖുനാ ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണ സദസ്സ് നടക്കും. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും.വൈകീട്ട് 4 മണിക്ക് സ്മരണീയം സദസ്സ് നടക്കും. രാത്രി ഏഴു മണിക്ക് നടക്കുന്ന മത പ്രഭാഷണ സദസ്സ് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം നിർവഹിക്കും. ഹാഫിസ് അഹ്മദ് കബീർ ബാഖവി കാഞ്ഞാർ മത പ്രഭാഷണം നടത്തും.
5 നു ഞായർ രാവിലെ 10 മണിക്ക് ഹൽഖത്തു ദിക്‌റും ശാദുലി റാത്തീബും നടക്കും. സയ്യിദ് മാനു തങ്ങൾ വെള്ളൂർ, ഇ കെ മൊയ്‌ദീൻ ഹാജി പല്ലാർ, സയ്യിദ് ശംസുദ്ധീൻ തങ്ങൾ കുറുമ്പത്തൂർ ,അബ്ദുൽ ഖാദിർ ഹാജി പല്ലാർ ,സുലൈമാൻ ലത്തീഫി കാടാമ്പുഴ തുടങ്ങിയവർ നേതൃത്വം നൽകും. ഉച്ചക്ക് 1 മണിക്ക് നടക്കുന്ന ശൈഖുനാ അബ്ദുൽ ഖാദിർ ഈസ (റ) തങ്ങളുടെ അനുസ്മരണ സദസിനു അബ്ദുൽ ഗഫൂർ ഖാസിമി കുണ്ടൂർ നേതൃത്വം നൽകും.വൈകുന്നേരം 4 മണിക്ക് ഇശ്ഖ് മജ്ലിസ് നടക്കും. രാത്രി ഏഴു മണിക്ക് നടക്കുന്ന സ്വലാത്ത് മജ്ലിസ്  സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി തങ്ങൾ കാടാമ്പുഴ, സയ്യിദ് ഫസൽ തങ്ങൾ മേൽമുറി, യു കുഞ്ഞാലു ബാഖവി വെങ്ങാട് ജലീൽ റഹ്‌മാനി വാണിയന്നൂർ , മുഹമ്മദ്‌ ഫൈസി അത്തിപ്പറ്റ തുടങ്ങിയവർ പങ്കെടുക്കും.
6 നു തിങ്കൾ രാവിലെ 9 മണിക്ക് അത്തിപ്പറ്റ ഉസ്താദ് അനുസ്മരണ പ്രഭാഷണം അബ്ദുസ്സമദ് പൂക്കോട്ടൂർ നിർവഹിക്കും. 10 മണിക്ക് നടക്കുന്ന ഖത്മുൽ ഖുർആൻ സമാപന പ്രാർത്ഥന സദസ്സ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസിർ ഹയ്യ് ശിഹാബ് തങ്ങൾ സമാപന പ്രാർത്ഥന നടത്തും. ഉറൂസ് മുബാറകിന്റെ ഭാഗമായി നടക്കുന്ന അന്നദാനത്തിന്റെ വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിക്കും. കൊയ്യോട് ഉമർ മുസ്‌ലിയാർ അനുഗ്രഹ ഭാഷണം നടത്തും. നെല്ലായ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ, ഇ ടി മുഹമ്മദ് ബഷീർ എം പി , കെ പി എ മജീദ് എം എൽ എ , വാക്കോട് മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയർ, സയ്യിദ് ബി എസ് കെ തങ്ങൾ എടവണ്ണപ്പാറ ,ഇ എസ് ഹസൻ ഫൈസി എറണാംകുളം ,ഓണമ്പിള്ളി മുഹമ്മദ് ഫൈസി , സി എച്  ത്വയ്യിബ് ഫൈസി, ആർ വി കുട്ടി ഹസ്സൻ ദാരിമി, സുലൈമാൻ ഹാജി ഇരിമ്പിളിയം , ബാബു എടക്കുളം ,സി എച് ബാവ ഹുദവി പറപ്പൂർ , ആസിഫ് ദാരിമി പുളിക്കൽ , കെ എ റഹ്മാൻ ഫൈസി ,അബ്ദുൽ അസീസ് മുസ്‌ലിയാർ മൂത്തേടം, ഖാദർ ഫൈസി കുന്നുംപുറം, ജില്ലാ പഞ്ചായത്ത് അംഗം എ പി സബാഹ്  തുടങ്ങിയവർ പങ്കെടുക്കും.ഉറൂസ് മുബാറകിന്റെ ഭാഗമായി കാൽ ലക്ഷത്തോളം പേർക്കുള്ള അന്നദാനം രാവിലെ 11 മുതൽ ആരംഭിക്കും.

ഫത്ഹുൽ ഫത്താഹ് വർക്കിംഗ്‌ പ്രസിഡന്റ്‌ അബ്ദുൽ വാഹിദ് മുസ്‌ലിയാർ, അബ്ദുൽ ഖാദിർ ഹാജി പല്ലാർ, അഹ്മദ് നൂറുദ്ധീൻ ഹുദവി കൂരിയാട്, മുസ്തഫ ചിറ്റകത്ത്, ഗഫൂർ തയ്യിൽ , ഫാറൂഖ് വാഫി അത്തിപ്പറ്റ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments