എടയൂർ: മിൻഹാജുൽ ഫലാഹ് അക്കാദമി ഹുബ്ബു റസൂൽ സമ്മേളനവും ആദ്യ ബാച്ച് വിദ്യാർത്ഥികൾക്കുള്ള ഹിഫ്ള് സനദ് ദാനവും നടത്തുന്നു. 2025 ആഗസ്ത് 25 തിങ്കളാഴ്ച രാവിലെ 9 മണിക്ക് അക്കാദമിയിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും സാമൂഹിക-സാംസ്കാരിക നേതാക്കളും പങ്കെടുക്കും. സയ്യിദ് പി എം എസ് തങ്ങൾ ബ്രാലം ദുആ നേതൃത്വവും മുഖ്യപ്രഭാഷണവും നടത്തുന്ന പരിപാടിയിൽ സയ്യിദ് ഖാസിം കോയ ബാഅലവി, കുഞ്ഞാലു മുസ്‌ലിയാർ അത്തിപ്പറ്റ, മുസ്തഫ നദവി അൽ ഖാസിമി എടയൂർ, അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, ശരീഫ് ഫൈസി എന്നിവർ ആശംസ പ്രഭാഷണം നടത്തും . ചടങ്ങിൽ വെച്ച് അക്കാദമിയിൽ നിന്ന് ഹിഫ്ള് പൂർത്തിയാക്കിയ ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സനദ് നൽകും. ഖുർആൻ പഠനത്തിന്റെ പ്രാധാന്യം, പ്രവാചക സ്നേഹം, സമൂഹത്തിൽ ഖുർആൻ അധിഷ്ഠിതമായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടക്കും. മണ്ണത്ത്പറമ്പ് മിൻഹാജുൽ ഫലാഹ് ഖുർആൻ അക്കാദമിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പരിപാടി. ഖുർആൻ പഠന രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സ്ഥാപനത്തിന് ഇത് പ്രചോദനമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻ്റ് മുസ്തഫ നദ്‌വി അൽ ഖാസിമി എടയൂർ , ജനറൽ സെക്രട്ടറി റഫീഖ് ബാഖവി ചെർപ്പുളശ്ശേരി, ജനറൽ മാനേജർ മൊയ്തു സഖാഫി പുന്നക്കാട്, സംഘടന സെക്കട്ടറി സലീം ഫൈസി വെങ്ങാട്, ഹിഫ്സ് പ്രിൻസിപ്പാൾ സൈനുൽ ആബിദ് സഖാഫി കിനാലൂർ എന്നിവർ
പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
0 Comments