സ്‌കൂളുകളിൽ ഓണപ്പരീക്ഷ (പാദവാർഷിക പരീക്ഷ) തിങ്കളാഴ്‌ച ആരംഭിക്കും. യുപി, ഹൈസ്‌കൂൾ, പ്ലസ് ടു വിദ്യാർഥികൾക്കാണ് തിങ്കളാഴ്‌ച പരീക്ഷ ആരംഭിക്കുന്നത്. എൽപി വിഭാഗത്തിന് ബുധനാഴ്‌ച മുതലാണ് പരീക്ഷ. ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് 27നും. ഒന്ന്, രണ്ട് ക്ലാസുകളിൽ കുട്ടികൾ എഴുതി തീരുന്ന മുറയ്‌ക്ക് പരീക്ഷ അവസാനിപ്പിക്കാം. മറ്റു ക്ലാസുകാര്‍ക്ക് രണ്ടു മണിക്കൂറാണ് പരീക്ഷ.പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.
0 Comments